‘മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം, എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും’: രാജീവ് ചന്ദ്രശേഖർ

മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം. അതിനൊരു പരിഹാരം എന്ന നിലയിൽ ബില്ലിനെ കാണണം. എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും. കേരളത്തിലെ എംപിമാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് അവരുടെ ഓഫീസുകളിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും, നിരവധി ക്രിസ്ത്യന്‍ സംഘടനകളും അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തില്‍ മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിര്‍ത്തു കൊണ്ട് പ്രീണന രാഷ്‌ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവര്‍ തീരുമാനിക്കണം. തങ്ങളുടെ ഭൂമി വഖഫ് പിടിച്ചെടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന്, മുനമ്പത്തെ നൂറുകണക്കിന് ദരിദ്ര കുടുംബങ്ങള്‍ നിരവധി മാസങ്ങളായി പ്രക്ഷോഭത്തിലാണ്.

അതിനാല്‍ കേരളത്തിലെ എംപിമാര്‍, ക്രൈസ്തവ സമൂഹത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും, ഈ കുടുംബങ്ങളെ സഹായിക്കാനുമുള്ള കടമ നിര്‍വഹിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി കോണ്‍ഗ്രസ് എംപിമാര്‍ ഒരു നിലപാട് സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

അവര്‍ ജനങ്ങളെ സഹായിക്കുമോ എന്നത് അറിയേണ്ടതുണ്ട്. അതോ പ്രീണന രാഷ്‌ട്രീയം കളിച്ച് വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യുമോ. എന്താണ് അവരുടെ ചുമതല എന്ന് തിരിച്ചറിഞ്ഞ്, മുനമ്പത്തെ ജനങ്ങളെയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെയും അവര്‍ അവര്‍ പിന്തുണയ്‌ക്കേണ്ടതാണ്”. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*