
ഭരണങ്ങാനം വിലങ്ങുപാറ മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടവിന് 200 മീറ്റര്‍ മാത്രം മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.
ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Be the first to comment