
പത്തനംതിട്ടയിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം.
പിന്നാലെ പരീക്ഷയുടെ സെന്റർ ഒബ്സർവർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Be the first to comment