സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി, ക്ഷണിക്കാതെ എത്തിയെന്ന് വിമര്‍ശനം

കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍ ഇടം പിടിച്ച സംഭവത്തില്‍ വിവാദം. മുഴപ്പിലങ്ങാട് – ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം മുന്‍ എംപി എന്ന നിലയിലാണ് കെ കെ രാഗേഷിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ പരിഹസിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. രാഗേഷിന്റെ സാന്നിധ്യം ഇതിനോടകം ചൂടുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബിജെപി വിമര്‍ശനം. കണ്ണൂര്‍ എംപി കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളും മുഖ്യാതിഥികളായി പരിപാടിയില്‍ ഉണ്ടായിരുന്നെങ്കിലും ശിവദാസന്‍ മാത്രമേ പങ്കെടുത്തത്.

 

Be the first to comment

Leave a Reply

Your email address will not be published.


*