
ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടുദിവസം നഷ്ടം രേഖപ്പെടുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.54 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക്, ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ബുധനാഴ്ച രൂപ 42 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 84.77 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങളാണ് ഇന്നലെ രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ചാഞ്ചാട്ടത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും. ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, മാരുതി സുസുക്കി ഓഹരികള്‍ നഷ്ടത്തിലാണ്.
Be the first to comment