
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും കെ പിസിസി പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷൻ ആരാകും എന്ന കാര്യത്തിൽ ആന്റോ ആൻ്റണിയുടെ പേരും മുന്നിൽ നിന്നിരുന്നു.
പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്ന തീരുമാനം ഹൈക്കമാൻഡ് കൈകൊണ്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നുന്നെങ്കിലും അതും പ്രവർത്തികമായില്ല.
Be the first to comment