
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്.
പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയിൽ ഇന്ത്യൻ നാവിക സേന ആക്രമണം നടത്തുന്നത്.
അതേസമയം, രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ പാകിസ്ഥാൻ വ്യോമസേന (പിഎഎഫ്) പൈലറ്റിനെ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടിയെന്ന് വിവരം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച രണ്ട് പാക് പോർവിമാനങ്ങൾ ഇന്ത്യ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതിലൊന്നിലെ പൈലറ്റാകാം ഇയാളെന്നാണ് കരുതുന്നത്. സംഭവത്തിൽ ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Be the first to comment