വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. ഈ മാസം 14നകം പുതിയ തീരുവ പ്രാബല്യത്തിലാകും.

ജനീവയിൽ നടന്ന ദ്വിദിന ചർച്ചകൾക്ക് ശേഷമാണ് തീരുവയിൽ ഇളവ് വരുത്താനുള്ള തീരുമാനം. ഇതോടെ ആഗോള വിപണികളിൽ ഉണർവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നുവെന്നും ഈ രാജ്യങ്ങൾ അമേരിക്കയുടെ വ്യാപാര സ്വാതന്ത്ര്യത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമൊക്കെ ആരോപിച്ചാണ് ഡോണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നത്.

ചർച്ച തുടങ്ങിയതിനു പിന്നാലെ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയിരുന്നു. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ലെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ട്രംപ് ചൈനീസ് സാധനങ്ങൾക്ക് 145% തീരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*