
1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഏതാനും സൈനിക ഉദ്യോഗസ്ഥന്മാരെയോ വിദേശകാര്യ സെക്രെട്ടറിയേയോ മാത്രം പത്രസമ്മേളനത്തിലേക്ക് കടത്തിവിട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകഴുകാൻ കഴിയില്ല. രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാർലമെന്റാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
വെടി നിർത്തൽ പ്രഖ്യാപിച്ചത് നല്ല കാര്യമാണ് ഈ പശ്ചാത്തലത്തിൽ പാർലമെന്റ് സെഷൻ വിളിച്ചുചേർക്കേണ്ടത് അനിവാര്യമാണ്. കാശ്മീർ വിഷയം അന്താരാഷ്ട്ര വൽക്കരിക്കപ്പെട്ടു എന്നുള്ള സൂചനകൾ വ്യക്തമാണ്. ഇത് സംബന്ധിച്ച് ഒരുപാട് പുകമറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment