
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരുക്ക്. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി.
അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുമ്പും സമാന രീതിയിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് അടിച്ച ശേഷം തറയിൽ തള്ളിയിട്ടു. എല്ലാവരും നോക്കി നിൽക്കെയാണ് സംഭവം. ഇതിന് മുമ്പും മുഖത്ത് അടിച്ചു. അന്ന് അത് കാര്യമാക്കിയില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നും ശ്യാമിലി അറിയിച്ചു.
Be the first to comment