യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, ‘ജോറാ കയ്യെ തട്ട്ങ്കെ’ മെയ് 16ന് തിയേറ്ററുകളിൽ

വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ.രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡി ഓ പി മധു അമ്പാട്ട്.

*തീ കുളിക്കും പച്ചയ് മരം * എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത വിനീഷ് മില്ലേനിയം, ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ് എം എന്ന മലയാള ചിത്രം സംവിധാനം ചെയ്തിരുന്നു.

നായികയാകുന്നത് ശാന്തി റാവു വാണ്.മറ്റ് അഭിനേതാക്കൾ ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം,ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല,നൈറ നിഹാർ, അൻവർ ഐമർ, ടി കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവരാണ്.

ഒരു സാധാരണക്കാരനായ മജീഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥാ തന്തു.. ആ പ്രതിസന്ധികളെ മജീഷ്യന് മറികടക്കാൻ ആവുമോ എന്ന ചോദ്യത്തിന് ഉത്തരം സിനിമ നൽകുന്നു… ഹാസ്യ താരമെന്ന നിലയിൽ ഇന്ത്യയിൽ തന്നെ പ്രശ്സ്തനായ യോഗി ബാബു,നർമത്തിന്റെ മേൻ പൊടി കലർന്ന ഗൗരവമുള്ള ചില വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും ഒരു ത്രില്ലർ ജോണറിൽ ഇറങ്ങുന്ന യോഗി ബാബുവിന്റെ ആദ്യ സിനിമ ആയിരിക്കും ഇത്…

.മ്യൂസിക് -എസ്. എൻ. അരുണഗിരി.ബാക്ക് ഗ്രൗണ്ട് സ്കോർ ജിതിൻ കെ റോഷൻ..എഡിറ്റർ -സാബു ജോസഫ്. ആർട്ട് എസ്. അയ്യപ്പൻ. മേക്കപ്പ് ചന്ദ്ര കാന്തൻ.. ത്രില്‍സ് മിരട്ടൽ സെൽവ. കൊറിയോഗ്രഫി -വിജയ് ശിവശങ്കരൻ മാസ്റ്റർ. മിക്സിങ് ഷാജു എ വി എം സി. കോസ്റ്റും ഡിസൈനർ അനാമ.കോ -കോർഡിനേറ്റർ സതീഷ് എൽ പി.ഫിനാൻസ് കൺട്രോളർ- ജോബി ആന്റണി. മാനേജർ രവി മുത്തു, സുരേഷ് മൂന്നാർ.
ഡ്രീം ബിഗ് ഫിലിംസ് മെയ് 16 മുതൽ കേരളത്തിലെ തിയേറ്ററുകളിലും,തമിഴ്നാട്ടിൽ പി വി ആർ ഐനോക്സ് പിക്ചേഴ്സും റിലീസ് ചെയ്യുന്നു.
പി ആർ ഒ എം കെ ഷെജിൻ.

Be the first to comment

Leave a Reply

Your email address will not be published.


*