യുകെയിൽ മലയാളി പെൺകുട്ടി അന്തരിച്ചു

ലണ്ടൻ: യുകെയിൽ ലുക്കീമിയ ചികിത്സയിലിരിക്കെ മലയാളി പെൺകുട്ടി അന്തരിച്ചു. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണിൽ താമസിക്കുന്ന മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോന എൽസ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ജോനയ്ക്ക് എറിക് എൽദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്‌സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടിൽ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ൽ യുകെയിൽ എത്തിയ ശേഷവും ചികിത്സ തുടർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫോർമറി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു ജോനയുടെ മരണം.

ജോനയുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നു. ന്യൂകാസിൽ സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ചർച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടിൽ പിറവം രാജാധിരാജ സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗങ്ങളാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*