
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഭീകരരായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.
അതേസമയം പ്രദേശത്തു നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് സൈന്യം ജെസിബി എത്തിച്ചു. നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. അതിനിടെ, ഓപ്പറേഷന് സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരിലെത്തി. സൈനിക – വ്യോമ താവളങ്ങള്‍ സന്ദര്‍ശിക്കും.
Be the first to comment