
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മഹാനായ നേതാവും അൽഭുതമുളവാക്കുന്ന മനുഷ്യനുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് ദോഹയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഖത്തർ അമീറിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനും മികച്ച നേതാവുമാണ്. ഈ മേഖലയിൽ ഞങ്ങൾക്ക് നേതൃത്വപരമായ ബന്ധങ്ങളുണ്ട്’ ട്രംപ് പറഞ്ഞു.
ഗൾഫ് മേഖലയിലെ കഴിവുള്ള നേതാക്കളുടെ സാന്നിധ്യം അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. സൗദി കിരീടാവകാശിയെയും ഖത്തർ അമീറിനെയും പോലുള്ളവരോടുള്ള തന്റെ ആദരവാണ് തന്നെ 20 മണിക്കൂർ ഇവിടെ പ്രവർത്തിക്കാനും നിരവധി ആളുകളുമായി ബന്ധപ്പെടാനും പ്രേരിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഖത്തറുമായുള്ള അമേരിക്കയുടെ ബന്ധം ഇന്ന് ശക്തമാണെന്നും ആർക്കും അത് തകർക്കാൻ കഴിയില്ലെന്നും അതിൽ സന്തുഷ്ടനാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
“ഞങ്ങൾക്ക് ഇത്രയധികം നൽകിയതിന് ഖത്തർ അമീറിന് ഞാൻ നന്ദി പറയുന്നു, നിക്ഷേപത്തിന്റെ കാര്യത്തിൽ, രണ്ട് രാജ്യങ്ങളുടെയും നേട്ടത്തിനായി നമുക്ക് സഹകരിക്കാൻ കഴിയും,” ട്രംപ് പറഞ്ഞു. ദോഹയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വിവിധ തലങ്ങളിൽ തുടർച്ചയായ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
Be the first to comment