
ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറ് ഭീകകരെ വധിച്ച ഓപ്പറേഷനുകള്‍ വിശദീകരിച്ച് സുരക്ഷാ സേനകള്‍. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്കി.
പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.
മൂന്ന് ഭീകരരെ വധിച്ചു. നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ അടുത്ത ഓപ്പറേഷന്. ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണ് ഭീകരര്‍ എത്തിയത്.
ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ മറയാക്കാന്‍ ശ്രമമുണ്ടായി. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരയാണ് സൈന്യം വധിച്ചത്. വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണ് – സുരക്ഷ സേന വിശദീകരിച്ചു.
Be the first to comment