
തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയിലിന്‍ ദാസിന് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് ബോധ്യമായെന്ന് ശ്യാമിലി പ്രതികരിച്ചു.
ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് എന്നിവയെല്ലാമായിരുന്നു ജാമ്യത്തിന് വേണ്ടി കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു.
കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഇന്നലെ രാത്രി 7 മണിയോടെയാണ് പ്രതി ബെയ്‌ലിന്‍ ദാസിനെ പൊലീസ് പിടികൂടിയത്.
Be the first to comment