
തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം
എന്നാൽ ബെയ്‌ലിനും മർദ്ദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാർ അസോസിയേനെ തള്ളി മർദ്ദനമേറ്റ വി.ശ്യാമിലി രംഗത്തെത്തിയതുൾപ്പടെ വിവാദമായിരുന്നു.
ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോൾ സംഭവിച്ചതാണ് മർദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തിൽ മാന്യതയുള്ള വ്യക്തി. ലീഡിങ് വക്കീലാണ്. ജാമ്യത്തിന് വേണ്ടി കോടതിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ ഇതായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചിരുന്നത്.
തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതിയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബെയ്ലിൻ നിലവിൽ പൂജപ്പുര ജയിലിൽ ആണ്.
Be the first to comment