എവിടെയിരുന്നാലും കൊതുകുകള്‍ നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

എവിടെയിരുന്നാലും, എത്ര പേരുടെ ഒപ്പമിരുന്നാലും കൊതുകുകള്‍ ആക്രമിക്കുന്നത് നിങ്ങളെ മാത്രമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്റെ രക്തത്തിന് രുചി കൂടുതലെന്ന് തമാശ പറഞ്ഞ് നിങ്ങളും ആശ്വസിച്ചിട്ടുണ്ടാകും. കൊതുതുകള്‍ കൂടുതലായി നിങ്ങളെ മാത്രം ആക്രമിക്കാനുള്ള ചില ശാസ്ത്രീയ കാരണങ്ങള്‍ പരിശോധിക്കാം. 

രക്ത ഗ്രൂപ്പ്

2019ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എന്റോമോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം രക്തഗ്രൂപ്പും കൊതുകുകളും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. നിങ്ങളുടെ രക്തഗ്രൂപ്പ് ഒ ആണെങ്കില്‍ കൊതുകുകടി കൂടാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഒ ഗ്രൂപ്പിലുള്ളവരെ കൊതുകുകടിക്കാനുള്ള സാധ്യത 83 ശതമാനത്തോളം വരും.

വസ്ത്രത്തിന്റെ നിറം

ഗവേഷകരായ ഗബ്രിയല്ല എച്ച് വോള്‍ഫും ജെഫെറി എ റിഫെല്ലും നടത്തിയ പഠനം പറയുന്നത് കറുപ്പ്, കറുപ്പിനോട് സാമ്യമുള്ള മറ്റ് നിറങ്ങള്‍, കടുംചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കൊതുക് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

എത്രത്തോളം ഒരു വ്യക്തി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു എന്നതും നിര്‍ണായകമാണ്. കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്ന വ്യക്തിയ്ക്കടുത്തേക്ക് കൂടുതല്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നു.

വിയര്‍പ്പ്

വിയര്‍പ്പില്‍ ഉണ്ടാകുന്ന കാര്‍ബോക്‌സിലിക് ആസിഡ് പോലെയുള്ള രാസവസ്തുക്കള്‍, ചര്‍മ്മത്തിലെ ലാക്ടിക് ആസിഡ്, മുതലായവയും വിയര്‍പ്പിന്റെ മണവും കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. വിയര്‍ത്തിട്ട് എത്ര പെര്‍ഫ്യൂം ഉപയോഗിച്ചാലും രക്ഷയില്ലെന്നും വിയര്‍ത്തിരുന്നാല്‍ കൊതുക് തേടിപ്പിടിച്ചെത്തുമെന്നും പഠനങ്ങള്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*