സംഭൽ ഷാഹി മസ്‌ജിദിൽ സർവേ നടപടികൾ തുടരാം; ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

സംഭൽ മസ്ജിദ് സർവേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. സംഭല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിവില്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സംഭൽ കോടതി സർവേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24നും മസ്‌ജിദിൽ സർവേ നടത്തി. 24നുണ്ടായ സർവേയുടെ തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു.

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്താണ് സംഭലിൽ മുസ്‌ലിം പള്ളി പണിതത് എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*