‘സർക്കാരുണ്ടെന്ന ഫീൽ ജനങ്ങൾക്കില്ല, ദേശീയപാത നിർമാണത്തിൽ വ്യപക ക്രമക്കേട്, ഫ്ലക്സ് വെച്ചവരാരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല’; വി.ഡി സതീശൻ

മലപ്പുറം നാഷ്ണൽ ഹൈവേ പൊളിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ ഫ്ളക്സ് വച്ചവർ ആരുമില്ല. ദേശീയപാത നിർമാണത്തിൽ വ്യപക ക്രമക്കേട്. ഫ്ലക്സ് വെച്ചവരാരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല.

സംസ്ഥാന സർക്കാരും NHAlയും തമ്മിൽ ഏകോപനമില്ല. സർക്കാർ കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് കോടികളുടെ ധൂർത്ത്. ഇന്ന് പ്രതിഷേധത്തിൻ്റെ ദിവസം.സർക്കാരിന് തീവ്രവലതുപക്ഷ സ്വഭാവം. സർക്കാരുണ്ടെന്ന ഫീൽ ജനങ്ങൾക്കില്ല. സർക്കാരിൻ്റെ ഏറ്റവും വലിയ ക്രൂരത മലയോര മേഖല ജനതയോടാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണമാക്കാൻ മലയോരക്കാരെ വിട്ടു കൊടുക്കുന്നു.

സർക്കാരില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളി. സർക്കാരിനെ പ്രമോട്ട് ചെയ്യാൻ പി.ആർ ഏജൻസിയെ നിയോഗിച്ചിരിക്കുന്നു, ഇത് ശരിയാണോ. ബിന്ദുവിന് നേരിട്ട ദുരനുഭവം മലപ്പുറം ദേശീയ പാത തകർന്നതും സർക്കാരിൻ്റെ വാർഷിക സമ്മാനം.

വേടൻ്റെ പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതിൽ വേടനെ കുറ്റപ്പെടുത്തേണ്ടതില്ല. ഉത്തരവാദിത്വം സംഘാടകർക്ക്. വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണം. ബിജെപിക്ക് ഇപ്പോഴും സവർണ മനോഭാവമാണ്.

വേടനെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് സർക്കാർ നടത്തുന്ന പ്രായശ്ചിത്തം. സർക്കാർ ഖജനാവ് കാലി എന്നത് പ്രതിപക്ഷത്തിൻ്റെ വ്യാജ ആരോപണമല്ല. എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*