കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥ; ‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥ എന്താണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഫുട്പാത്തിലെ സ്ലാബുകൾ പോലും മാറ്റിയിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മഴക്കാലം അടുത്തെത്തിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂർത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങൾ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

മഴക്കാല പൂർവശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുർത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികൾ മെയ് 30 നകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*