വിട്ടുമാറാത്ത ക്ഷീണവും ഉന്മേഷക്കുറവുമുണ്ടോ ? വില്ലൻ ഇവനാവാം. അറിയാം ലക്ഷണങ്ങളും പരിഹാരങ്ങളും

‘സങ്കടങ്ങളുണ്ടാകണം, എങ്കിലേ സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയൂ..’ പൊതുവേ പലരും പറഞ്ഞു കേള്‍ക്കാറുള്ള കാര്യമാണിത്. എന്നാൽ സങ്കടങ്ങള്‍ അധികമായാലോ? മാനസിക ബുദ്ധിമുട്ടും സമ്മർദ്ദവും നിങ്ങളെ തളർത്തിയേക്കാം. ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിൽ ഇത്തരത്തിൽ തളർച്ചയും ക്ഷീണവും നിങ്ങള്‍ക്കുണ്ടെങ്കിൽ ഒരു പക്ഷേ അത് ഈ രോഗ ലക്ഷണങ്ങളായേക്കാം.

ക്രോണിക് ഫാറ്റിഗെ സിൻഡ്രോം എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. മേയ് 12 ക്രോണിക്‌ ഫാറ്റിഗ്‌ സിൻഡ്രോം അവയർനെസ് ഡേ ആയാണ് നമ്മൾ ആചരിക്കാറുള്ളത്. അധികമാർക്കും പരിചിതമല്ലാത്ത ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് ക്രോണിക് ഫാറ്റിഗെ സിൻഡ്രോം (സിഎഫ്എസ്) ?

ക്രോണിക് ഫാറ്റിഗെ സിൻഡ്രോം അഥവാ മ്യാൽജിക് എൻസെഫലോമലൈറ്റിസ് എന്നറിയപ്പെടുന്നത് ഒരു മാനസിക അവസ്ഥയാണ്. മധ്യവയസ്‌ക്കരിലും വയോജനങ്ങളിലുമാണ് ഇത് വ്യാപകമായി കാണപ്പെടുന്നത്. സിഎഫ്എസ് ബാധിച്ച രോഗികള്‍ക്ക് എത്ര വിശ്രമിച്ചാലും ക്ഷീണം മാറുകയില്ല.

ജോലി ചെയ്യാനോ സാമൂഹികബന്ധങ്ങളിൽ ഊർജസ്വലമായി സഹകരിക്കാനോ പറ്റില്ല. സ്ത്രീകളിൽ ഇത് ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണ്‌. പ്രതിവിധികൾ ഉണ്ടെങ്കില്ലും ഈ രോഗാവസ്ഥ പൂർണമായും ചികിത്സിച്ച് മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

പ്രധാന ലക്ഷണങ്ങൾ

  • വിട്ടുമാറാത്ത ക്ഷീണം
  • ശ്രദ്ധക്കുറവ്, മറവി
  • തൊണ്ടവേദനയോ ഇടയ്ക്കിടെ തൊണ്ടയ്ക്ക് അസ്വസ്ഥത തോന്നുന്ന അവസ്ഥ
  • കഠിനമായ തലവേദന
  • കഴുത്തിന്‍റെ പിന്‍ഭാഗത്തും കക്ഷത്തിലും വീക്കം
  • പേശിവേദനയും സന്ധിവേദനയും
  • കിടക്കയിൽനിന്ന് എണീക്കുമ്പോഴും മറ്റും തലചുറ്റൽ അനുഭവപ്പെടുക
  • ഉറക്കം തൃപ്‌തികരമായില്ലെന്ന് തോന്നുക
  • ആയാസകരമല്ലാത്ത കാര്യങ്ങൾ ചെയ്‌താൽ പോലും കഠിനമായ ക്ഷീണം അനുഭവപ്പെടുക

കാരണങ്ങൾ പലതാകാം

  1. വൈറസ് ബാധ:പല ആളുകൾക്കും വൈറൽപ്പനി, എപ്പ്‌സ്റ്റീൻ ബാർ വൈറസ് (Epstein Barr virus), ഹ്യൂമൻ ഹെർപ്പിസ് വൈറസ് (Human herpes virus) എന്നീ വൈറസുകളുടെ ബാധയെത്തുടർന്നാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. രോഗപ്രതിരോധശേഷിക്കുറവുള്ള വ്യക്തികളിലാണ് ഈ അവസ്ഥ കൂടുതലായി വരാൻ സാധ്യതയുള്ളത്.
  2. ഹോർമോൺ തകരാറുകൾ:തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, വയറ്റിലെ അഡ്രിനൽ ഗ്രന്ഥി എന്നിവയിൽ നിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുടെ തകരാറുകൾമൂലവും ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്.
  3. ശാരീരിക-മാനസിക സമ്മർദംഎന്നിവയും ഈ അവസ്ഥയ്‌ക്ക് കാരണമാണ്.

പരിഹാരങ്ങൾ

  • മരുന്നുകളും ചില മനഃശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളും വഴി നിയന്ത്രിക്കാൻ സാധിക്കും.
  • നന്നായി ഉറങ്ങാൻ ശ്രമിക്കുക.
  • മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കുക.
  • ക്യത്യമായ വ്യായാമങ്ങളും ഡയറ്റും ചെയ്യുക.
  • ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, എന്നിവ ഉൾപ്പെടുത്തുക.
  • ഒറ്റയ്ക്കിരിക്കാതെ കഴിയുന്നതും സന്തോഷം നൽകുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുക

Be the first to comment

Leave a Reply

Your email address will not be published.


*