നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പോലീസ്

നെടുമ്പാശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു.സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയ് കുമാര്‍, മോഹന്‍കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വേണ്ടി പോലീസ്  കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പില്‍ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്

ഐവിന്‍ ജിജോ എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് നെടുമ്പാശ്ശേരിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ആയിരുന്ന വിനയകുമാര്‍,മോഹന്‍കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കേസ് അന്വേഷണത്തിന് ഭാഗമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി അപേക്ഷ ഇന്ന് അങ്കമാലി കോടതി പരിഗണിക്കും.

അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐവിന്‍ ജിജോയെ കൊലപ്പെടുത്തിയ സ്ഥലത്ത് ഉള്‍പ്പെടെ പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചാല്‍ പ്രദേശവാസികളുടെ ഉള്‍പ്പെടെ രൂക്ഷമായ പ്രതിഷേധം ഉണ്ടാകാനും സാധ്യതയുണ്ട്. നിലവില്‍ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച മൂന്നാമത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പിരിച്ചുവിടാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ ആണെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*