
അന്താരാഷ്ട്ര അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ പ്രദേശത്തെ വേലിക്ക് സമീപം സംശയാസ്പദമായി കണ്ടെത്തിയ വ്യക്തിയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി മറികടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും നിര്‍ദേശം അവഗണിച്ചതോടെയാണ് വെടിയുതിര്‍ത്തത് എന്ന് ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, ഗുജറാത്തിലെ കച്ചില്‍ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടി. ഗുജറാത്ത് എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി രാജ്യവ്യാപകമായും അതിര്‍ത്തി മേഖലകളിലും തിരച്ചിലും അന്വേഷണവും തുടരുന്നതിനിടെയാണ് പാക് ബന്ധമുള്ള വ്യക്തി പിടിയിലായത്.
Be the first to comment