
തിരുവനന്തപുരം : കാലവർഷം കനത്തതോടെ സംസ്ഥാന വ്യാപകമായി അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, കാസർകോട്, ഇടുക്കി, കണ്ണൂർ, എറണാകുളം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, കോട്ടയം ജില്ലകളിലാണ് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് ദിവസം കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ അതിശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചുകള്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്
ജില്ലകള്‍ | കാറ്റിൻ്റെ സാധ്യത
(കിലോ മീറ്റര്‍) |
തിരുവനന്തപുരം | 59 കി.മി |
ആലപ്പുഴ | 54 കി.മി |
വയനാട് | 52കി.മി |
കാസർകോട് | 50 കി.മി |
ഇടുക്കി | 48 കി.മി |
കണ്ണൂർ | 46 കി.മി |
എറണാകുളം | 46 കി.മി |
മലപ്പുറം | 46 കി.മി |
പത്തനംതിട്ട | 44 കി.മി |
തൃശൂർ | 43 കി.മി |
കോട്ടയം | 41 കി.മി |
അതേസമയം ഇന്നലെ രാത്രി വീശിയ കാറ്റിൽ തിരുവനന്തപുരം നഗരത്തിൽ വ്യാപകമായ നാശനഷ്‌ടങ്ങളാണുണ്ടായത്. ഇതിനു പിന്നാലെയാണ് 59 കിലോമീറ്റര്‍ വേഗതയില്‍ തിരുവനന്തപുരത്ത് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നുള്ള അറിയിപ്പ് ഉണ്ടായത്.
Be the first to comment