
കേരള തീരത്ത് അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോ കടലിൽവീണു. അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ്. തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീരത്തു അടിയുന്ന ഇത്തരം വസ്തുക്കളിൽ സ്പർശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.
ഓയില്‍ കാര്‍ഗോ മെയിന്റനന്‍സ് നടത്തുന്ന കപ്പലില്‍ നിന്നാണ് കാര്‍ഗോ കടലില്‍ വീണത്. കടലില്‍ വീണ വസ്തു കരയിലേക്ക് അടിയാന് സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറൈന്‍ ഗ്യാസ് ഓയില്‍, വിഎല്‍എസ്എഫ്ഒ ഈ വസ്തുക്കളാണ് കടലില്‍ വീണത്.
Be the first to comment