വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മലയോര യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഖനനപ്രവൃത്തികള്‍ നിർത്തുവച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ക്വാറികള്‍ ഉള്‍പ്പെടെയുള്ള ഖനനപ്രവൃത്തികള്‍, മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി. കാസർകോട് ,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.

കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർ അകപ്പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് സ്വദേശി രതീഷ് മരിച്ചു. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കോഴിക്കോട്ഫാറേക് പേട്ട പരുത്തിപാറ റോഡിൽ തണൽ മരംബസ് സ്റ്റോപ്പിന് മുകളിലേക്ക് വീണു. ചെറുവാടിയിലും മരങ്ങൾ കടപുഴകി വീണു.നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിലും ചെറു പുഴയിലുമാണ് ജലനിരപ്പ് ഉയർന്നത്. കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു.കാരശ്ശേരി തോട്ടക്കാട് പുതിയോട്ടിൽ ഭാസ്കരന്റെ വീടിന്റെ മുൻവശത്തെ ഭിത്തി തകർന്നു.വീട് അപകടാവസ്ഥയിലാണ് ഇവരെ മാറ്റിപ്പാർപ്പിച്ചു.നല്ലളം മോഡേൺ ബസാറിന് സമീപം ട്രാൻസ് മിഷൻ ടവർ ചെരിഞ്ഞു.നല്ലളം – ചേവായൂർ 110 Kv ആണ് ചരിഞ്ഞത്. ഫറോക് 8/4ൽ നിർത്തിയിട്ട ഔട്ടോ യുടെ മുകളിൽ തേക്ക് മരം കടപുഴകിവീണു. ആളപായമില്ല. മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏക്കറുകണക്കിന്ന് വാഴ കൃഷി നശിച്ചു

മലപ്പുറം നിലമ്പൂരിൽ കനത്ത മഴ തുടരുകയാണ്.പുന്നപ്പുഴയിൽ ചങ്ങാടം ഒലിച്ചുപോയി.ഇതോടെ പുഞ്ചക്കൊല്ലി അളക്കൽ ഉന്നിതികൾ ഒറ്റപ്പെട്ടു.കാസർഗോഡ് മലയോര മേഖലയിൽ ശക്തമായ കാറ്റാണ്. എടത്തോട് വെള്ളിച്ചിറ്റയിൽ എച്ച് ഡി ലൈനിന് മുകളിൽ മരം വീണു .പ്രദേശത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൃക്കരിപ്പൂരിൽ കാറ്റത്ത് ഒലിച്ചു തോണി കരയ്ക്കടിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*