
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നേര്യമംഗലത്ത് മരം വീണ് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.അടിമാലി ചീയപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
കാസർഗോഡ് ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. ശക്തമായ കാറ്റിൽ തുരുത്തി പതിക്കാലിൽ തെങ്ങ് വീണു ഷെഡ് തകർന്നു. ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് പുഴംകുനി ഉന്നതിയിലെ കുടുംബങ്ങള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂർ ,കണ്ണൂർ,മലപ്പുറം , കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment