‘കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ’; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ്.

“കശ്മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്,” ഷഹബാസ് ഷരീഫ് പറഞ്ഞു. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ പാകിസ്താൻ തയ്യാറാണെന്നും ഷഹബാസ് പറഞ്ഞു.

പാക് അധിനിവേശ കശ്മീരിരും അതിർത്തി കടന്നുള്ള ഭീകരതയ്ക്കും എതിരെയും മാത്രമേ പാകിസ്താനുമായി ചർച്ച ചെയ്യൂ എന്നാണ് ഇന്ത്യ നേരത്തെ നിലപാട് അറിയിച്ചിരുന്നത്. പാകിസ്ഥാനുമായുള്ള ഏതൊരു ചർച്ചയും കർശനമായി ഉഭയകക്ഷിപരമായിരിക്കുമെന്നും അത് ഭീകരതയ്ക്കും കശ്മീരിലെ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശം ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*