
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഊരിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ യുവാവിന് ദേഹമാസകലം പരുക്കുണ്ട്. മദ്യപിച്ച് വാഹനത്തിന് മുന്നിൽ വീണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഷിബുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു.
മെയ് 24-നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ചികിത്സയിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ പൊലീസ് ഷിബുവിന്റെ മൊഴിയെടുത്തു.
ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിക്കുന്നു. വാഹന ഉടമയുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തു.
Be the first to comment