ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.

ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*