
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ 494 സീറ്റുകള്‍ കൂടിയുണ്ട്.
ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകര്‍ കൂടി ശേഷിക്കുന്നുണ്ട്.
ഒന്‍പതിന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്‍റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്മെന്‍റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ പൂർത്തിയാക്കും. തുടർന്ന് ജൂൺ 18 ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒന്നാമത്തെ അലോട്ട്‌മെൻ്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്‌മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- ആദ്യ അലോട്ട്‌മെൻ്റിൽ സ്ഥിര പ്രവേശനം നേടിയവർ- 1,21,743 പേർ
- മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെൻ്റ് നൽകിയതിൽ പ്രവേശനം നേടിയവർ- 1,21,743 പേർ
- ഇതിൽത്തന്നെ താൽക്കാലിക പ്രവേശനം നേടിയവർ- 99,525 പേർ
- അലോട്ട്‌മെൻ്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074
ഒന്നാമത്തെ അലോട്ട്‌മെൻ്റിൽ സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവര്‍
- സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം- 2649
- താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം- 2021
- അലോട്ട്‌മെൻ്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം- 1430
ഒന്നാമത്തെ അലോട്ട്‌മെൻ്റിൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവര്‍
- സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം- 914
- താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം-108
- അലോട്ട്‌മെൻ്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം- 279
ഒന്നാമത്തെ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷമുള്ള ഒഴിവുകൾ
മെറിറ്റ് ക്വാട്ട ഒഴിവുകൾ- 96,108
സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ- 3508.
മോഡൽ റസിഡെൻഷ്യൽ സ്‌കൂൾ ഒഴിവുകൾ– 494
- ആകെ അപേക്ഷകൾ – 4,63,686
- മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകൾ- 45851
- നോൺ – ജോയിനിങ് ആയവർ – 27074
ആകെ പ്രവേശനം നേടിയവർ- 2,26,960
ശേഷിക്കുന്ന അപേക്ഷകൾ -163801
മാനേജ്‌മെൻ്റ് സീറ്റുകൾ- 38951
കമ്മ്യൂണിറ്റി സീറ്റുകൾ – 25322
അൺ – എയ്‌ഡഡ് സീറ്റുകൾ- 53326
ശേഷിക്കുന്ന ആകെ സീറ്റുകൾ- 217709
Be the first to comment