മൂൺവാക്ക് സിനിമയെക്കുറിച്ചുള്ള നിരൂപണം; 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

എറണാകുളം: മൂൺവാക്ക് മലയാള സിനിമയെക്കുറിച്ചുള്ള നിരൂപണവുമായി ബന്ധപ്പെട്ട് 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നിർദേശം. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സിനിമയെക്കുറിച്ച് പെൺകുട്ടിയുടെ നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇത് ചിലർ അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റി. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പ്രചരിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടും വീഡിയോ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ല.

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സമൂഹമാധ്യമങ്ങളിലൂടെ നടന്ന അശ്ലീല പരാമർശവും പരിഹാസങ്ങളും പെൺകുട്ടിയെ മാനസിക സമ്മർദത്തിലാക്കിയെന്നായിരുന്നു അമ്മ ഹർജിയിലൂടെ കോടതിയെ അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*