മുന്‍മുഖ്യമന്ത്രി വിജയരൂപാണിയുടെ ചരമദിനം രേഖപ്പെടുത്തുക ലക്കി നമ്പറായ 1206,കാലം ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രിക്ക് കാത്തുവച്ചത്

ജുനഗഡ്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ആകാശദുരന്തത്തിലാണ് പതിനാറാമത് മുഖ്യമന്ത്രി ആയിരുന്ന വിജയ്‌രൂപാണിക്ക് ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തവും. ഈ സംഭവത്തിനാകട്ടെ അദ്ദേഹത്തിന്‍റെ ജീവിതവുമായി വലിയ യാദൃശ്ചികതയുമുണ്ട്.

നമുക്ക് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് 1206 എന്നത് തന്‍റെ ഭാഗ്യനമ്പറായി അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്‍റെ വാഹനങ്ങളില്‍ എല്ലാം നമുക്ക് കാണാനാകുക ഈ നമ്പരാണ്. വിമാന ദുരന്തം ഉണ്ടായതും 12, 06 എന്ന ദിനത്തില്‍. വിജയ് രൂപാണിയുടെ ഈ ഭാഗ്യഅക്കങ്ങളിലാകും ദുരന്ത തീയതിയും രേഖപ്പെടുത്തുക എന്നത് തികച്ചും യാദൃശ്ചികമായി.

ലണ്ടനിലേക്കുള്ള യാത്രയ്ക്കായി അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 എന്ന വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. വിമാനത്താവളത്തില്‍ നിന്ന് പറയുന്നുയര്‍ന്ന് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വിമാനം തകര്‍ന്നു. ലണ്ടനില്‍ താമസമാക്കിയ മകളെയും നേരത്തെ ലണ്ടനിലേക്ക് പോയ ഭാര്യയെയും കാണാനായി ആയിരുന്നു ആ യാത്ര. വിജയ്‌ രൂപാണിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്‌ടമായി. ജൂണ്‍ 12 എന്ന ദുരന്ത ദിനത്തിന് മുഖ്യമന്ത്രി വിജയ്‌ രൂപാണിയുമായി ഏറെ ബന്ധമുണ്ട്.

രൂപാണിയുടെ എല്ലാ വാഹനങ്ങളിലും -മോട്ടോര്‍ സൈക്കിള്‍ മുതല്‍ കാറുകള്‍ വരെയുള്ളവയുടെ നമ്പര്‍ 1206 എന്നതാണ്. അപകടമുണ്ടായ ദിവസമാകട്ടെ ജൂണ്‍ 12. അത് 1206 എന്നാണ് എഴുതുന്നത്. അദ്ദേഹം തന്‍റെ ഭാഗ്യനമ്പറായി കരുതിയിരുന്ന അതേ അക്കങ്ങളില്‍ തന്നെയുള്ള ദിനം അന്ത്യയാത്രയ്ക്കായി കാലം കരുതി വച്ചിരുന്നു. അദ്ദേഹത്തിന്‍റെ ബന്ധുക്കളോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഈ ദിനം തന്നെ അദ്ദേഹത്തിന്‍റെ ജീവിത യാത്രയുടെ അന്ത്യ ദിനമാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല.

ജീവനക്കാരടക്കം 242 പേരുണ്ടായിരുന്ന അഹമ്മദാബാദ് – ലണ്ടന്‍ എയര്‍ ഇന്ത്യാ ഡ്രീം ലൈനര്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ രക്ഷപ്പെട്ടത് ഒരേയൊരാള്‍ മാത്രം.അവിശ്വസനീയമാം വണ്ണം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ ഒരാളെ ലോകം മുഴുവന്‍ തിരയുകയായിരുന്നു. അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലെ സി 7 വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന വിശ്വാസ് കുമാര്‍ രമേഷിനെക്കാണാന്‍ വെള്ളിയാഴ്ച കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എത്തി.

40 കാരനായ വിശ്വാസ് കുമാര്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാരനാണ്. ഇന്ത്യയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സഹോദരനോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*