
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയൻ. നിലമ്പൂർ ചുങ്കത്തറ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചയാൾ കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് നിർത്തിയിരിക്കുന്നത്. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സ്വീകാര്യതക്ക് വേണ്ടി പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ ദിനപത്രത്തിൻ്റെയും ചാനലിൻ്റെയും ഉദ്ഘാടനങ്ങൾക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് പാണക്കാട് തങ്ങള്‍ പോയിരുന്നോ? ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നാകും. ആ ഉദ്ഘാടനങ്ങൾക്ക് പാണക്കാട് തങ്ങൾ പങ്കെടുത്തിരുന്നില്ല.
ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റമാണുണ്ടായത്. ലീഗിന്റെ നേതൃത്വം അറിയാതെ അവരുമായി കൂട്ടുകൂടാൻ തീരുമാനമെടുത്തു എന്ന് കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് എതിർക്കാൻ തയ്യാറുള്ള ആരൊക്കെയുണ്ട് അവരുടെയൊക്കെ സഹായം തേടാം എന്ന അവസരവാദ നിലപാട് യുഡിഎഫ് സ്വീകരിച്ചു.
ക്ഷേമപ്രവർത്തനങ്ങളോട് വിപ്രതിപത്തി കാണിച്ച പാർട്ടിയാണ് കോൺഗ്രസ്. ക്ഷേമപെൻഷൻ തുടങ്ങിയ കാലത്ത് കോൺഗ്രസ് അതിനെ എതിർത്തു. പിന്നീട് വന്ന കോൺഗ്രസ് സർക്കാർ അതിനോട് വിപ്രതിപത്തി കാണിച്ചു. പിന്നീട് LDF വന്നപ്പോഴാണ് 60 രൂപയാക്കി വർധിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുമ്പോൾ 18 മാസത്തെ കുടിശ്ശിക. ആദ്യ സർക്കാർ വന്നപ്പോൾ പ്രതിഷേധം മുഴുവൻ കൊടുത്തു തീർത്തു. സർക്കാരിൻറെ കയ്യിൽ കാശുണ്ടെങ്കിൽ പാവപ്പെട്ടവരെ പരിഗണിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോയിട്ടുള്ളു.
അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് എങ്കിലും അവസരമായി കാണുക. എല്ലാ അവസരവാദികൾ നിലപാടുകൾ ഉള്ളവർക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുക. എൽ ഡി എഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു. അയാളുടെ വഞ്ചനയുടെ ഭാഗമായാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വഞ്ചനക്കെതിരെ നിലമ്പൂരിലെ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു.
എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്‍ ഡി എഫിന് പുറത്തുള്ള ജനങ്ങളും സ്വരാജിനെ പിന്തുണയ്ക്കുന്നു. എല്‍ ഡി എഫ് രാഷ്ട്രീയ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കാത്തിരിക്കുന്നു നിങ്ങൾ സ്വരാജിനെ വിജയിപ്പിച്ച നിയമസഭയിലേക്ക് അയക്കുക.സ്വരാജ് ഏതു സ്ഥാനവും വഹിക്കാൻ യോഗ്യൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Be the first to comment