അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: 2024 – 2025 അധ്യായന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മന്ത്രി വി എൻ വാസവൻ ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങ് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ച യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, ഗ്രാമ പഞ്ചായത്തംഗം ജോഷി ഇലത്തിയിൽ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിനി ജോസഫ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ബിനു ജോൺ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് റോഷനി ജേക്കബ് നന്ദിയും പറഞ്ഞു.

പ്ലസ്ടുവിന് 1200 മാർക്ക് വാങ്ങിയ അലീന സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമായി.

Be the first to comment

Leave a Reply

Your email address will not be published.


*