വെറും വയറ്റിൽ തേങ്ങവെള്ളം കുടിക്കൂ! പലതുണ്ട് ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള രുചികരമായ ഒരു പാനീയമാണ് തേങ്ങവെള്ളം. ഇലക്ട്രോലൈറ്റുകളുടെ സമ്പന്ന ഉറവിടമായതിനാൽ ശരീരത്തിന്‍റെ ഊർജ്ജം വർധിപ്പിക്കാൻ ഇത് സഹായിക്കും. കുറഞ്ഞ അളവിൽ മാത്രം ഗ്ലൈസെമിക് സൂചിക അടങ്ങിയിട്ടുള്ള ഇതിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. കുടലിന്‍റെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും ആസിഡ് റിഫ്ലക്‌സ് അല്ലെങ്കിൽ ദഹനക്കേട് പരിഹരിക്കാനും ഉത്തമമാണിത്. രാവിലെ വെറും വയറ്റിൽ തേങ്ങവെള്ളം കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ജലാംശം വർധിപ്പിക്കും
പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സമ്പന്ന സ്രോതസാണ് തേങ്ങാ വെള്ളം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ വളരെയധികം സഹായിക്കും. ഉറക്കത്തിന് ശേഷമുള്ള മെറ്റബോളിസത്തെ പിന്തുണയ്ക്കാനും കോശങ്ങളെ ഊർജ്ജസ്വലമാക്കാനും തേങ്ങാവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കും
രക്തചംക്രമണം മെച്ചപ്പെടുത്താൻ മികച്ചതാണ് തേങ്ങാ വെള്ളം. പൊട്ടാസ്യം ധാരമുള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണിത്. ഇതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കും.

ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണ് തേങ്ങാവെള്ളം. ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ നിർജ്ജലീകരണം തടയാൻ ഇത് സഹായിക്കും. ശരീരത്തിലെ സ്വാഭാവിക കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഇത് ഗുണം ചെയ്യും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.

പ്രതിരോധശേഷി മെച്ചപ്പെടുത്തും
റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പിറിഡോക്‌സിൻ, ഫോളേറ്റ്സ് തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും തേങ്ങവെള്ളത്തിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി വൈറൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്. ഇവയെല്ലാം ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധകളെ തടയാനും ഫലപ്രദമാണ്.

വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കും
തേങ്ങവെള്ളത്തിൽ മിനറൽസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. വൃക്കകളുടെ വിഷവിമുക്തമാക്കൽ പ്രക്രിയ കാര്യക്ഷമമായി നടക്കാൻ ഇവ സഹായിക്കും. ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കാനുള്ള കഴിവ് ഇതിനുള്ളതിനാൽ മൂത്രത്തിന്‍റെ ഒഴുക്ക്, ഉത്‌പാദനം എന്നിവ മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യും.

ചർമ്മാരോഗ്യത്തെ പിന്തുണയ്ക്കും
മുഖക്കുരു, അകാല വാർദ്ധക്യം തുടങ്ങിയ ചർമ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മികച്ചതാണ് തേങ്ങവെള്ളം. ഇതിൽ അടങ്ങിയിട്ടുള്ള സൈറ്റോകിനിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും വാർധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ചർമത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*