‘സംഘർഷം അവസാനിപ്പിക്കണം’; ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കുവച്ച് യുഎൻ ജനറൽ സെക്രട്ടറി

ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും ഉപേക്ഷിക്കരുതെന്നും ഗുട്ടറെസ് പറഞ്ഞു.

ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമിച്ചത് അംബന്ധമെന്ന വ്യാജേനയെന്ന് യുഎന്നിലെ ഇറാൻ അംബാസിഡർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ആക്രമണത്തിലുടെ അമേരിക്ക പാൻഡോറ പെട്ടി തുറന്നുവെന്ന് റഷ്യ വിമർശിച്ചു. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി റഷ്യയിലെത്തി. അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചുവെന്നും ഇസ്രയേലിനൊപ്പം ചേർന്ന് നടത്തിയ ആക്രമണത്തിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

അമേരിക്കൻ ആക്രമണത്തിലൂടെ ഇറാനിലെ ഫോർദോയിൽ വൻ നഷ്ടമുണ്ടായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹു പറഞ്ഞു എന്നാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും നിർണയിക്കപ്പെടേണ്ടതാണ്. ആണവ കേന്ദ്രങ്ങളിൽ നിന്ന് ഒരു ഭീഷണിയും ഉണ്ടാകില്ലെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും ബഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാൻ ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചെ നടന്ന ആക്രമണം ഇറാൻ ആണവോർജ സമിതി സ്ഥിരീകരിച്ചിരുന്നു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആണവോർജ സമിതി വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*