കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരുടെ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. വി. സോണി

കോട്ടയം: കോട്ടയംമെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരുടെ നിയമനം നടത്തണമെന്നു അഡ്വ. ടി. വി. സോണി വികസന സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറി അടക്കമുള്ള വകുപ്പുകളിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരെയും നിയമിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ കെ. ഫ്രാൻസിസ് ജോർജ് എം. പി. യുടെ വികസന സമിതി പ്രതിനിധി അഡ്വ. ടി. വി. സോണി അവതരിപ്പിച്ച പ്രമേയം സർക്കാരിനോടാവശ്യപ്പെട്ടു. 

 ആർപ്പുക്കര കരിപ്പുത്തട്ട് ഗവണ്മെന്റ് ഹൈസ്കൂളിൽ അപകടാവസ്ഥയിൽ ഊട്ടുപുരയോട് ചേർന്ന് നിൽക്കുന്ന മരം മുറിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ടി. വി. സോണിയുടെ ആവശ്യത്തിന്മേൽ വികസന സമിതിയോഗം തീരുമാനിച്ചു. കുട്ടികൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗമില്ലാതെ കരിപ്പൂത്തട്ട് സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടം പൊളിക്കുവൻ നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു.

ഏറ്റുമാനൂർ കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന അഞ്ച് പാഴ്മരങ്ങൾ വെട്ടി മാറ്റി അപകടം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും വികസന സമിതിയിൽ ടി. വി. സോണി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ സാമൂവൽ അദ്ധ്യക്ഷത വഹിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*