‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

ആര്യോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിപദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നതെന്ന് അദേഹം ചോദിച്ചു. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസ്ഥാനത്ത് വീണാ ജോർജ് തുടരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഡോ. ഹാരിസ് ഹസൻ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കാൻ നിർബന്ധിതനായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ഇക്കാര്യം ആദ്യം നിഷേധിച്ചു. കാസർഗോഡും, വയനാടുമൊക്കെ ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് അദേഹം പറഞ്ഞു.

ഒന്നിനും പരിഹാരം കാണാൻ വീണാ ജോർജ് തയ്യാറാവുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശിച്ചു. ആശുപത്രികളിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴും അത് ചൂണ്ടിക്കട്ടുന്നവർക്ക് നേരെയാണ് സർക്കാർ നിലപാടെന്ന് അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു ഡി എഫ് മെഡിക്കൽ കമ്മീഷനെ നിയോഗിക്കുമെന്നും യു ഡി എഫ് മെഡിക്കൽ കോൺക്ലേവ്സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*