
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Be the first to comment