അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും,ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

അതിരമ്പുഴ:പേവിഷ ബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നഈ കാലഘട്ടത്തിൽ,രോഗ പ്രധിരോധത്തിന്റെ ഭാഗമായി പ്രഥമ ശുശ്രുഷ, വാക്‌സിനേഷൻ, മൃഗങ്ങളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും,രക്ഷിതാക്കൾക്കും , അധ്യാപകർക്കും ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും,അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ അതിരമ്പുഴ സെന്റ്  അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ബോധവൽക്കരണ ക്ലാസ്സ്‌ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജോഷി ഇലഞ്ഞിയിൽ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നിസ്സി,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷീന മോൾ,സ്കൂൾ പ്രിൻസിപ്പൾ ബിനു, ഹെഡ് മിസ്ട്രെസ് റോഷ്‌നി,ആർ.ബി.എസ്.കെ. നേഴ്‌സ് സിന്ധു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിന് ബിബിത അനീഷ് നേതൃത്വം നൽകി.രോഗ പ്രധിരോധത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പ്രതിഞ്ജയും നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*