‘ആരോഗ്യരംഗത്തെ നല്ല മാറ്റം UDFനെ ഭയപ്പെടുത്തുന്നു, വീണ ജോർജ് പ്രഗത്ഭയായ മന്ത്രി’: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ മികച്ച വകുപ്പുകളെയും വകുപ്പിന് നേതൃത്വം കൊടുക്കുന്നവരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. വീണ ജോർജ് പ്രഗൽഭരായ മന്ത്രിയെന്ന് ആർക്കും സംശയമില്ല. ആരോഗ്യരംഗത്തെ നല്ല മാറ്റം യുഡിഎഫിനെ ഭയപ്പെടുത്തുന്നു.

കെട്ടിടത്തിനകത്തേക്ക് മണ്ണുമാറ്റി യന്ത്രം പ്രവേശിക്കാത്തതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയത്. യുഡിഎഫ് നേതാക്കൾ അവിടെ എത്തിയത് കുഴപ്പമുണ്ടാക്കാൻ. ആർക്കും യാതൊരു ആത്മാർത്ഥതയുമില്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

നമ്മളെല്ലാം മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തി ഈ സ്ഥാനങ്ങളിൽ എത്തിയവരാണ്. ഒരു സ്ത്രീയെയാണ് അവരുടെ വീടും ഓഫീസും കയറി ആക്രമിക്കുന്നത്. എല്ലാ കുറ്റങ്ങളും മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നു. വീണ ജോർജിനെ വ്യക്തിപരമായി ആക്രമിച്ചു തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിലെ സിപിഐഎമ്മിന് ഉണ്ട്. പ്രതിപക്ഷത്തേക്കാൾ കരുത്തുള്ള പാർട്ടിയും പ്രസ്ഥാനവുമാണ് ഞങ്ങളുടേത്. എന്നാൽ അത്തരം രീതികളിലേക്ക് പോകാത്തത് ദൗർബല്യമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*