‘ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കും’; മന്ത്രി റോഷി അഗസ്റ്റിൻ

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാലതാമസമില്ലാതെ നിർമാണം ആരംഭിക്കും. കടലാക്രമണം നേരിടുന്ന എല്ലാ ഹോട്സ്പോട്ടുകളിലെയും കടൽ ഭിത്തി നിർമാണത്തിന് 4013 കോടി രൂപ എഡിബിയിൽ നിന്ന് ലഭിക്കണം. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കും. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സർക്കാരിന് എതിരല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കണ്ണമാലി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോക ബാങ്കിന്റെ സഹായത്തോടെ കടൽ ക്ഷോഭമുള്ള 24 ഹോട്ട്സ്പോട്ടുകളിൽ നടപടി ഉണ്ടാവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കണ്ണമാലി, ചെറിയകടവ് മേഖലയിൽ കഴിഞ്ഞമാസം കടൽക്കയറ്റത്തിൽ‌ വലിയ നാശനഷ്ടമുണ്ടായിരുന്നു. കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*