
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതന്‍ പറഞ്ഞു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സപ്പോര്‍ട്ടാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ അക്കാര്യങ്ങള്‍ ചെയ്‌തോളും. മന്ത്രി ഇവിടെ വരും. അപ്പോള്‍ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കല്‍ കോളജ് സൂപ്രണ്ടും കളക്ടറും വന്നിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് – അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്നും ഇനി ആര്‍ക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മകന് മെഡിക്കല്‍ കോളജില്‍ ജോലി നല്‍കുമെന്ന് പറഞ്ഞു. മകളുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തെ ചേര്‍ത്ത് പിടിച്ചു – അദ്ദേഹം പറഞ്ഞു.
അതേസമയം, കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കുന്നത്.
Be the first to comment