വിളര്‍ച്ച മുതല്‍ തിളങ്ങുന്ന ചര്‍മ്മം വരെ; ബീറ്റ്‌റൂട്ട് ,ഗുണങ്ങളറിഞ്ഞാല്‍ വിട്ടുകളയില്ല

തോരന്‍ വയ്ക്കാനും സാമ്പാറില്‍ ഇടാനുമൊക്കെ നമ്മള്‍ മിക്കപ്പോഴും ബീറ്റ്‌റൂട്ടിനെ ആശ്രയിക്കുമെങ്കിലും പച്ചക്കറികളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നല്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ വളരെ മുന്നിലാണ് ബീറ്റ്‌റുട്ട്. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ശരീരത്തിലും രക്തക്കുറവിനുമൊക്കെ ബീറ്റ്‌റുട്ട് മികച്ചതാണ്. അതുകൊണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരുപോലെ നല്ലതാണ് ഈ പച്ചക്കറി. ബീറ്റ്‌റൂട്ടിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബീറ്റ്റൂട്ടിലെ പോഷകങ്ങൾ

ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, ബി6, ആന്‍റി ഓക്‌സിഡന്‍റുകൾ, കാൽസ്യം, മാംഗനീസ്, പ്രോട്ടീൻ, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ്, സോഡിയം, ചെമ്പ് തുടങ്ങിയ എല്ലാ പോഷകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

ബീറ്റ്‌റൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ 

ബീറ്റ്റൂട്ടിലെ ആന്‍റി ഓക്‌സിഡന്‍റുകളാണ് അതിന്‍റെ കടും ചുവപ്പ് നിറത്തിന് കാരണം. കൂടാതെ ഇതിലെ സംയുക്തങ്ങൾക്ക് ശരീരത്തിലെ വീക്കം കുറയ്ക്കുന്ന വീക്കം തടയുന്ന ഗുണങ്ങളുണ്ട്. വിട്ടുമാറാത്ത വീക്കം, ഹൃദ്രോഗം, കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു. എൻ‌സി‌ബി‌ഐ ജേണലിൽ പ്രസിദ്ധീകരിച്ച 2019 ലെ ഒരു പഠനത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ബീറ്റ്റൂട്ടിലെ ബീറ്റാലെയ്‌നുകൾ ആർത്രൈറ്റിസ് പോലുള്ള വീക്കം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ്.

കരളിന്‍റെ ആരോഗ്യം

ബീറ്റ്‌റൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ (Getty Images)

ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്‌തു കൊണ്ട് ബീറ്റ്റൂട്ട് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ബീറ്റൈൻ എന്ന സംയുക്തം കരൾ കോശങ്ങളിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കരളിന്‍റെ പ്രവർത്തനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. ആന്‍റി ഓക്‌സിഡന്‍റുകള്‍, നാരുകൾ തുടങ്ങിയ മറ്റും കരളിനെ ശുദ്ധീകരിക്കുന്നു. അങ്ങനെ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നു. ബീറ്റ്റൂട്ട് കരൾ ശുദ്ധീകരണത്തെയും മൊത്തത്തിലുള്ള ശരീര ശുദ്ധീകരണ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു.

തിളങ്ങുന്ന ചര്‍മ്മം

ബീറ്റ്റൂട്ടിലെ ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ളതും കൂടുതൽ നിറം നൽകാനും സഹായിക്കും. ഇത് ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകും.

നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാനുള്ള കഴിവ് ബീറ്റ്‌റൂട്ടിനുള്ളതുകൊണ്ട് തന്നെ നമ്മുടെ മാനസികാവസ്ഥയേയും മെച്ചപ്പെടുത്തുന്നു. പ്രായമാകുമ്പോൾ, തലച്ചോറിലേക്കുള്ള രക്തയോട്ടം സ്വാഭാവികമായി കുറയുകയും വൈജ്ഞാനിക പ്രവർത്തനത്തെയും ഓർമ്മശക്തിയെയും ബാധിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ഇത് തടയുന്നു. ബീറ്റ്റൂട്ട് പച്ചയായോ ജ്യൂസായോ അല്ലെങ്കിൽ സാലഡായോ കഴിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*