
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി തഹാവൂർ റാണ പങ്ക് സമ്മതിച്ചെന്ന് സൂചന. ആക്രമണസമയത്ത് താൻ മുംബൈയിൽ ഉണ്ടായിരുന്നുവെന്നും പാക് സേനയുടെ വിശ്വസ്തനായിരുന്നു താനെന്നും തഹാവൂർ റാണ വെളിപ്പെടുത്തിയെന്നാണ് വിവരം. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ.
2008 ലെ ഭീകരാക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്ന റാണ 2003-2004 കാലഘട്ടത്തിൽ ലഷ്കർ-ഇ-തൊയ്ബ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും വെളിപ്പടുത്തി. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യത്തിന് പങ്കുണ്ടെന്നും റാണ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായാണ് വിവരം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ താൻ സന്ദർശിച്ചിരുന്നു. ഖലീജ് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും 64 കാരനായ റാണ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം, മുംബൈ പൊലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ്. ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുകയാണ് റാണ. ഡി ഐ ജിയുടെ നേത്യത്വത്തിലുള്ള 12 അംഗ എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
2025 ഏപ്രിൽ ആണ് തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. റാണയ്ക്കെതിരെ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
Be the first to comment