
എറണാകുളം: ക്രിസ്ത്യൻ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ യുവജന സംഘടന (കെസിബിസി). ക്രിസ്ത്യൻ യുവാക്കള് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുന്നത് നീതിയുക്തമായ നിലപാടല്ലെന്നും കത്തോലിക്കാ സംഘടന.
ക്രിസ്ത്യൻ ബിഷപ്പുമാരുടെ പരമോന്നത സംഘടനയായ കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിന് (കെസിബിസി) കീഴിലുള്ള യുവജന കമ്മിഷനാണ് ജൂലൈ ആറിന് നടന്ന യുവജന സർക്കുലറിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം ആശയക്കുഴപ്പമുണ്ടാക്കുന്നു, അതിനാൽ നേതൃത്വപരമായ കഴിവുകളും വിമർശനാത്മക ചിന്താശേഷിയുമുള്ള സമൂഹത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുന്നത് ഉചിതമല്ല. വിവിധ സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിന് അറിവും കഴിവുമുള്ള ഒരു പുതിയ തലമുറ ആവശ്യമാണെന്നും കെസിബിസി യുവജന കമ്മിഷൻ ചെയർപേഴ്സൺ ക്രിസ്തുദാസ് ആർ പ്രസ്താവനയിലൂടെ അറിയിച്ചു.
തൊഴിലന്വേഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവാക്കളുടെ വർധിച്ചുവരുന്ന പ്രവണതയും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തിൻ്റെ താൽപര്യങ്ങൾ കണക്കിലെടുത്ത്, സമൂഹത്തിലെ യോഗ്യരായ യുവാക്കൾ ദൗത്യം ഏറ്റെടുക്കാണമെന്നും സഭ വ്യക്തമാക്കി. കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിന് (കെസിബിസി) കീഴിലുള്ള യുവജന കമ്മിഷൻ പള്ളികളിൽ നടന്ന കുർബാനയ്ക്കിടെ സർക്കുലർ വായിക്കുകയായിരുന്നു.
മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് യുവാക്കളെ നയിക്കാൻ പരിശീലനം നൽകുന്നതിനടക്കം മുൻഗണന നൽകണമെന്നും പ്രസ്താവനയിൽ പറയുന്നു. മുഖ്യധാരാ പാർട്ടികളിൽ ക്രിസ്ത്യൻ യുവാക്കളുടെ സാന്നിധ്യം കുറയുന്നതാണ് യൂത്ത് കമ്മിഷനെ സർക്കുലർ പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചതെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.
Be the first to comment