
സർക്കാരും ഗവർണറും ചേർന്ന് ഉന്നത വിദ്യാഭ്യാസ രംഗം തകർത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ നാടക വേദിയാക്കി സർവകലാശാലകളെ മാറ്റരുത്. കുട്ടികളെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ ചരിത്രം നിങ്ങളോടു പൊറുക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഒരുപോലെ ആശങ്കയിൽ ആക്കുകയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ – രാജ്ഭവൻ തർക്കം സർവകലാശാലകളുടെ പ്രവർത്തനത്തെ അനിശ്ചിതത്വത്തിലാക്കി വിഡി സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തെ തകർത്തതിൽ സർക്കാരിനും രാജ്ഭവനും ഒരുപോലെ പങ്ക്. ഡൽഹിയിലെ യജമാനന്മാരെ പ്രീതിപ്പെടുത്താൻ പരിധിവിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് വഴങ്ങി കൊടുത്തതിൻ്റെ പരിണതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്നും വിഡി സതീശൻ പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ചുള്ള അക്കാദമിക് പരിഷ്ക്കാരങ്ങള്‍ നടത്തുന്നതിന് പകരം സര്‍വകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാര്‍ട്ട്മെന്റുകളാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. ഉന്നത പഠനത്തിനായി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നതിന് കാരണവും നിലവാരത്തകര്‍ച്ചയാണെന്ന് വിഡി സതീശൻ വിമർശിച്ചു.
Be the first to comment