
പത്തനംതിട്ട കോന്നിയിൽ പാറമടയിൽ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. ഹിറ്റാച്ചി പൂർണമായി തകർന്ന നിലയിലാണ്. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയിൽ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന് ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.
അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഹിറ്റാച്ചി അപകടത്തില്‍പ്പെട്ട പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. അവിടേക്ക് എത്തിച്ചേരാനുള്ള മാർഗം ഒരുക്കാനുള്ള ശ്രമങ്ങൾ തുടരുകയമാണ്. പ്രദേശത്ത് അപകട സാധ്യതയുണ്ടായിരുന്നതായി അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാർ പറഞ്ഞു.
Be the first to comment